യമൻ കോളറയുടെ പിടിയിൽ , 1 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചുവെന്ന് റിപ്പോർട്ട്

സൻആ : ആഭ്യന്തരയുദ്ധവും, തീവ്രവാദ ആക്രമണങ്ങളും ദുരിതത്തിലാക്കിയ യമൻ കോളറ രോഗത്തിന്റെ പിടിയിലാണെന്ന് പുതിയ റിപ്പോർട്ട് .

ഏകദേശം 1 ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ആരംഭിച്ചപ്പോൾ മുതൽ യമനിൽ ഒരു ദശലക്ഷം ആളുകൾക്ക് രോഗം ബാധിച്ചതായി റെഡ് ക്രോസിന്റെ അന്താരാഷ്ട്രാ സമിതിയാണ് അറിയിച്ചിരിക്കുന്നത്.

2016 ഒക്ടോബർ ഏപ്രിലിൽ മുതൽ വ്യാപിച്ച കോളറ 2000ത്തിൽ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്.

യമനിലെ ജനസംഖ്യയിൽ 80 ശതമാനത്തിലധികം ആളുകൾക്ക് ഭക്ഷണം, ഇന്ധനം, ശുദ്ധജലം, മരുന്ന് എന്നിവ ലഭിക്കുന്നില്ലെന്ന് റെഡ് ക്രോസ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ യമനിൽ 8.4 മില്യൺ ആളുകൾ പട്ടിണിയിൽ നിന്ന് വിമുക്തമാകുകയാണെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ അറിയിച്ചിരുന്നു.

2011 മുതലാണ് അബ്‌ദുല്ല സാലിഹ് സര്‍ക്കാരിനെതിരെ യമനിലെ ജനങ്ങള്‍ തെരുവിലിറങ്ങിയത്.

രാജ്യം നേരിടുന്ന കൊടും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണത്തിലെ അഴിമതിയും ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിച്ചു.

അബ്‌ദുല്ല സാലിഹ് ഭരണത്തില്‍ നിന്ന പുറത്തായി രാജ്യം നന്നാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും തികച്ചും വിപരീതമായിരുന്നു ഫലം.

സ്വര്‍ഗരാജ്യമായ യമനില്‍ കലാപം ഉൾതിരിഞ്ഞു. 2014ല്‍ സാലിഹിന്റെ സഹായത്തോടെ രാജ്യത്തെ വിമതരായ ഹൂത്തികള്‍ സൻആ നഗരം കീഴടക്കി.

തുടര്‍ന്ന് രാജ്യം മുഴവന്‍ ഹൂത്തികളുടെ നിയന്ത്രണത്തിലായെന്ന് സ്വയം പ്രഖ്യാപിച്ചു. ഇത് പുതിയൊരു യുദ്ധത്തിന് മരുന്നിട്ടു.

സൗദി സഖ്യസേനയും യമന്‍ സൈന്യവും ഹൂതികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇപ്പോഴും തുടരുന്ന ഈ യുദ്ധമാണ് യമനെ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളുടെ പട്ടികയിലേക്ക് തള്ളിവിട്ടത്.

Top