ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ഭീമൻ പാണ്ട ആൻ ആൻ ഓർമ്മയായി

ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട ആന്‍ ആന്‍ 35-ാം വയസ്സില്‍ ഓർമ്മയായി. ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്ക് അധികൃതരാണ് വാര്‍ത്ത പങ്കുവെച്ചത്. ഇതറിഞ്ഞതു മുതൽ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് ആന്‍ ആനിന് ആദരാഞ്ജലികളർപ്പിക്കുകയാണ് നിരവധിപേർ.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും ആളുകൾക്ക് ഏറ്റവും പ്രിയമുള്ളതുമായ ജീവിയാണ് പാണ്ട. നമ്മുടെ ഈ ഭീമൻ പാണ്ട തെക്കുപടിഞ്ഞാറന്‍ ചൈനീസ് പ്രവിശ്യയായ സിച്വാനില്‍ 1986-ലാണ് പിറന്നത്. 1999 മുതല്‍ ആന്‍ ആന്‍ ഓഷ്യന്‍ പാര്‍ക്കിലാണ് താമസം. ചൈന സമ്മാനമായി നല്‍കിയതായിരുന്നു ആനിനെ. ആന്‍ ആനിനൊപ്പം പെണ്‍ പാണ്ടയായ ജിയ ജിയയും ഓഷ്യന്‍ പാര്‍ക്കിലെത്തി. 2016-ല്‍ 38-ാമത്തെ വയസ്സിലാണ് ജിയ ജിയ വിടവാങ്ങിയത്. ചൈനയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് പാണ്ട.

Top