ആഗോളതലത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത് ഇന്ത്യയില്‍

ഗോളതലത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടേതിനേക്കാള്‍ ഇരട്ടി നിരക്ക് വരെ മറ്റു പല രാജ്യങ്ങളിലും ഡാറ്റാ സേവങ്ങള്‍ക്കായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഒരു ജിബി മൊബൈല്‍ ഡാറ്റയ്ക്ക് ശരാശരി 18 രൂപയില്‍ താഴെ മാത്രം ഈടാക്കുമ്പോള്‍ യു.എസില്‍ ഒരു ജിബിക്ക് 850 രൂപ നല്‍കേണ്ടി വരും.എന്നാല്‍ 457 രൂപയാണ് ലണ്ടനിലെ നിരക്ക്. ആഗോളതലത്തിലെ കണക്കനുസരിച്ച് ഏതാണ്ട് 585 രൂപയാണ് ഒരു ജിബി ഇന്റര്‍നെറ്റിന് മറ്റു പല രാജ്യങ്ങളിലും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്.

ഈ തുകയ്ക്ക് ഇംഗ്ലണ്ടിനുള്ളില്‍ പരിധിയില്ലാത്ത വോയിസ് കോളുകള്‍ സാധ്യമാണ്. എന്നാല്‍ ഇതിനോടൊപ്പം കിട്ടുന്നതാകട്ടെ വെറും മൂന്ന് ജിബി ഡാറ്റയും. എന്നാല്‍ ഈ വ്യക്തി റോമിംഗിലായാല്‍ റോമിംഗ് ചാര്‍ജ് ഉള്‍പ്പെടെ നല്‍കേണ്ടി വരുന്നത് ഓരോ ജിബിക്കും നാലര ലക്ഷത്തിലധികമാണ് (6,779 യുഎസ് ഡോളര്‍) നല്‍കണ്ടി വരുന്നത്.

ഇന്ത്യയിലെ നിരക്കുമായി ഇതിനെ തട്ടിച്ചു നോക്കുമ്പോള്‍ മറ്റു പല രാജ്യങ്ങളിലും ഭീമമായ തുകയാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ട്രായി പുറത്തുവിട്ട കണക്കനുസരിച്ച് 2018 ഡിസംബര്‍ വരെ ഇന്ത്യയില്‍ 50 കോടി ജനങ്ങളാണ് മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയിലെ സാധാരണക്കാരുടെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം പത്തിരട്ടി വര്‍ദ്ധച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Top