ഭൂമിയുടെ പുറക്കാമ്പിനും മാന്റിലിനും ഇടയിലായുള്ള പാളി എന്താണെന്ന് കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയുടെ പുറക്കാമ്പിനും മാന്റിലിനും ഇടയിലായുള്ള നൂറ് കണക്കിന് കിലോമീറ്റര്‍ കനമുള്ള ഒരു പാളി എന്താണെന്നുള്ള അന്വേഷണത്തിലായിരുന്നു ശാസ്ത്രലോകം. ‘എനിഗ്മാറ്റിക് ഇ പ്രൈം ലെയര്‍’ എന്നാണ് ഈ പാളിയെ വിളിക്കുന്നത്. എന്നാല്‍ പുതിയൊരു പഠനത്തില്‍ ഈ പാളിയുമായി ബന്ധപ്പെട്ട രഹസ്യങ്ങല്‍ ചുരുളഴിയുകയാണ്.

നൂറ് കോടിക്കണക്കിന് വര്‍ഷങ്ങളായി ഉപരിതലത്തിലെ ജലം ടെക്‌റ്റോണിക് പ്ലേറ്റുകളിലൂടെ ഭൂമിയുടെ ഉള്ളിലൂടെ ആഴത്തിലേക്ക് ചോര്‍ന്നുപോവുന്നുണ്ട്. ഈ ജലം ഉപരിതലത്തില്‍ നിന്ന് 3000 കിമീ താഴെയുള്ള മാന്റിലിന്റേയും പുറക്കാമ്പിന്റേയും ഇടയില്‍ എത്തുമ്പോള്‍ പുറക്കാമ്പിലെ പദാര്‍ത്ഥങ്ങളുമായി ചേര്‍ന്ന് രാസപ്രവര്‍ത്തനത്തിന് കാരണമാവുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.ഭൂവല്‍ക്കം, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാല് പാളികളാണ് ഭൂമിയ്ക്കുള്ളത്.

ഭൗമോപരിതലത്തിലെ ജലം ഭൂമിയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടെന്നും അത് ദ്രവലോഹംകൊണ്ടുള്ള അകക്കാമ്പിന്റെ പുറംഭാഗത്തിന്റെ ഘടനയില്‍ കാര്യമായ മാറ്റം വരുത്തുന്നുണ്ടെന്നും നേച്ചര്‍ ജിയോ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Top