ഈ പ്രതിരോധം ലോകം കണ്ട് പഠിക്കേണ്ടതാണ്; കൊവിഡിനെ തായ്‌വാന്‍ തുരത്തിയതിങ്ങനെ !

ഹോങ്കോങ്: കൊറോണ എന്ന കൊലായാളി വൈറസ് 64795 പേരുടെ ജീവനെടുത്ത് ലോകരാജ്യങ്ങളില്‍ സംഹാര താണ്ഡവമാടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കിലും പിന്നീടത് 186ഓളം ലോക രാജ്യങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. എന്നാല്‍ ഈ കൊലയാളി വൈറസ് ചൈനയ്ക്ക് പുറത്ത് ആദ്യമായി രണ്ട് സ്ഥലങ്ങളിലാണ് സാന്നിധ്യം ഉറപ്പിച്ചത്. അത് ചൈനയുമായി ശക്തമായ വ്യാപാര ബന്ധം പുലര്‍ത്തുന്ന തായ്വാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്.

2.4 കോടി ജനങ്ങളുള്ള ഈ രണ്ട് സ്ഥലങ്ങളിലും ജനുവരി 25 നാണ് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.10 ആഴ്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ 5,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തായ്വാനില്‍ 400 പേരില്‍ മാത്രമാണ് ഇതേസമയം രോഗം പകര്‍ന്നത്.

തായ്വാന്‍ വൈറസിന് മുന്നില്‍ കീഴടങ്ങിയില്ല എന്ന് മാത്രമല്ല അതിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെയാണ് ഓസ്‌ട്രേലിയയ്ക്ക് പാളിയത്. ആ പാളിച്ച മറ്റ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ന് ലോകം മുഴുവനും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായതും. തായ്വാന്‍ വൈറസിന് മുന്നില്‍ മുട്ടുമടക്കാതിരുന്നത് എന്തു കൊണ്ടാണ് എന്നത് ഈ അവസരത്തില്‍ ഉയരുന്ന ഒരു പ്രസക്തമായ ചോദ്യമാണ്. അതിന് ഉള്ള ഉത്തരം ഇതാ ഇങ്ങനെയാണ്.

2003ലാണ് ലോകത്തെ തന്നെ ആകെ പ്രതിരോധത്തിലാക്കി സാര്‍സ് എന്ന മഹാമാരി പടര്‍ന്ന് പിടിച്ചത്. സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവുമധികം ദുരന്തം നേരിട്ടത് തായ്വാന്‍കാരാണ്. അന്ന് സാര്‍സ് എടുത്തത് 181 പേരുടെ ജീവനായിരുന്നു. 150,000 പേരെ രോഗം ബാധിക്കുകയും ചെയ്തിരുന്നു. അന്ന് സാര്‍സിനെ നേരിട്ട അതേ മാതൃക തന്നെയാണ് കൊറോണ വൈറസിനേയും പ്രതിരോധിക്കാന്‍ തായ്വാന്‍ ജനത സ്വീകരിച്ചത്.

സാര്‍സിന്റെ സമയത്ത് സ്വീകരിച്ച കര്‍ശന സാമൂഹ്യ ചട്ടക്കൂടുകള്‍ സര്‍ക്കാര്‍ വീണ്ടും നടപ്പിലാക്കി. സാര്‍സിന്റെ സമയത്ത് മാസ്‌ക് ധരിക്കുന്ന ശീലം പരിചിതമായതിനാല്‍ കൊറോണ വന്നപ്പോഴും തായ്വാന്‍ ജനത അക്കാര്യം അനുവര്‍ത്തിക്കുകയാണുണ്ടായത്.

കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സാര്‍സ് പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അവര്‍ 124 ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കുകയാണുണ്ടായത്. മാസ്‌കുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുകയും എല്ലാവരിലും പരിശോധന ആരംഭിക്കുകയും ചെയ്തു. മുമ്പ് ന്യുമോണിയ ഇല്ലെന്ന് തെളിഞ്ഞവരിലും വീണ്ടും പരിശോധന നടത്തി.

വൈറസ് ബാധയേപ്പറ്റി മറച്ചുവെക്കുന്നത് കുറ്റകരമായി തായ്വാന്‍ ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയധികം നടപടികള്‍ വ്യാപകമാക്കിയതോടെ ലോകം കൊറോണ ഭീതിയിലമര്‍ന്നപ്പോഴും തായ്വാന്‍ വൈറസിന് കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത പ്രദേശമായി മാറുകയായിരുന്നു. ഇന്ന് ലോകത്തെ പല രാജ്യങ്ങളില്‍ പ്രഖ്യാ

ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം പ്രഹരമേല്‍പ്പിക്കുന്ന സ്ഥലമായി തായ്വാന്‍ മാറുമെന്ന് കരുതിയിടത്താണ് ഇച്ഛാശക്തിയോടെ നടപടികള്‍ കൃത്യമായി നടപ്പിലാക്കി തായവാന്‍ വൈറസിനെ പിടിച്ചുകെട്ടിയത്. ലോകത്ത് പല രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ നടപ്പിലാക്കാത്ത പ്രദേശവും തായ്വാനാണ്.

Top