ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് നാളെ അമേരിക്കയില്‍ തുടക്കമാവും. പത്ത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമുമായാണ് ഇന്ത്യ മത്സരത്തിനെത്തുന്നത്. ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ പതിനെട്ടാം പതിപ്പില്‍ മാറ്റുരയ്ക്കുന്നത് 192 രാജ്യങ്ങളിലെ 1972 താരങ്ങളാണ്. 2021ൽ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു. ലോക അത്‌ലറ്റിക്‌സിലെ വമ്പന്മാരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്.

Top