ഹരിശ്രീ അശോകൻറെ വർക്കൗട്ട് ചിത്രം വൈറൽ; അസാധ്യ മെയ് വഴക്കമെന്ന് ആരാധകർ

ടൻ ഹരിശ്രീ അശോകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വർക്കൗട്ട് ചിത്രം വൈറലാവുന്നു. ജിമ്മിന്റെ ചുമരിൽ കാല് നീട്ടി വെച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാലിനെ അനുകരിക്കുന്ന വിധമുള്ള ചിത്രമാണിത്. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി കായംകുളം കൊച്ചുണ്ണിയിലെത്തിയ മോഹൻലാൽ ഇത്തരത്തിൽ ഒറ്റക്കാൽ വലിയ മരക്കുറ്റിക്ക് മീതെ കയറ്റി വച്ച് നിൽക്കുന്ന രം​ഗമുണ്ട്. ‘ഇത്തിക്കരപ്പക്കി മാസ് ആണേൽ, രമണൻ മരണ മാസ് ആണ്’ എന്നാണ് ആരാധകർ ചിത്രത്തിന് നൽകുന്ന കമന്റ്.

ഈ പ്രായത്തിലും അസാധ്യ മെയ് വഴക്കം കാണിക്കുന്ന താരത്തിനെ അഭിനന്ദിക്കുന്നുമുണ്ട് ആരാധകർ.
ടൊവിനോ തോമസ് നായകനായെത്തുന്ന ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി, ദിലീപ്-നാദിർഷാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയവയാണ് ഹരിശ്രീ അശോകന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.

Top