സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ബെവ്‌കോ, കണ്‍സ്യുമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കും പുതിയ പ്രവര്‍ത്തന സമയം ബാധകമാണ്.

ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമയം നീട്ടി നല്‍കണമെന്ന ബെവ്‌കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകള്‍ തുറന്നിരുന്നത്.

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. കോടതി നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിരുന്നു.

Top