സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ ഉത്തരവിട്ടു. ബാറുകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ബിവറേജസ് ഔട്ട്‌ലറ്റുകളിലെ തിരക്ക് കുറക്കാനാണ് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പുതിയ സമയക്രമം തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ബിയര്‍ വൈന്‍ പാര്‍ലറുകളും രാവിലെ 9 മുതല്‍ തുറക്കാം. വൈകീട്ട് ഏഴ് മണിവരെയാണ് പ്രവര്‍ത്തന അനുമതി. രാവിലെ 11 മണിക്കാണ് നിലവില്‍ ബാറുകള്‍ തുറന്നിരുന്നത്. നേരത്തെയുള്ളത് പോലെ പാര്‍സലായാണ് ഇവിടെ നിന്ന് മദ്യം വിതരണം ചെയ്യുക.

Top