ജോലിക്കിടയില്‍ വനിതകളുടെ വിശ്രമ സമയം അരമണിക്കൂറില്‍ കുറയരുത്;സൗദി തൊഴില്‍ മന്ത്രാലയം

റിയാദ്:സ്വാകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതകള്‍ക്ക് ജോലിക്കിടയില്‍ വിശ്രമം നിര്‍ബന്ധമാക്കി സൗദി തൊഴില്‍ മന്ത്രാലയം. വിശ്രമത്തിനായി നല്‍കുന്ന സമയം അരമണിക്കൂറില്‍ കുറയാന്‍ പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

വിശ്രമത്തിനും നമസ്‌കാരത്തിനും സമയം നല്‍കാതെ തുടര്‍ച്ചയായി അഞ്ചു മണിക്കൂറിലധികം വനിതകളെകൊണ്ട് ജോലി ചെയ്യിപ്പിക്കാന്‍ പാടില്ല. മാത്രമല്ല ഒരു തവണ നല്‍കുന്ന വിശ്രമ സമയം അര മണിക്കൂറില്‍ കുറയാനുനൊ വിശ്രമ സമയത്തു തൊഴില്‍ സ്ഥലത്തു നില്ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കാനോ പാടില്ല.

ആറു ലക്ഷത്തോളം സ്വദേശി വനിതകളാണ് നിലവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. മാത്രമല്ല കൂടുതല്‍ മേഖലകളില്‍ വനിതകളെ ജോലിക്ക് പ്രാപ്തരാക്കുന്നതിനായി തൊഴില്‍ മന്ത്രാലയം പരിശീലനവും നല്‍കി വരുന്നുണ്ട്.

Top