the women employes increase in indian company

ന്യൂഡല്‍ഹി: രാജ്യത്തെ കമ്പനികളിലെ വനിതാ ബോര്‍ഡ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ആറു വര്‍ഷംകൊണ്ട് ഇരട്ടിയിലധികമാണ് വര്‍ധനവ്.

2010ല്‍ ബോര്‍ഡ് അംഗങ്ങളായി 5.5 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2015ല്‍ അത് 11.2 ശതമാനമായി.

ക്രെഡിറ്റ് സ്യൂസെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടതാണ് ഈ കണക്ക്.

ആഗോളതലത്തില്‍ വനിതാ പ്രാതിനിധ്യം 14.7 ശതമാനമാണെന്നിരിക്കേ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധിക്കപ്പെടേണ്ടതാണെന്ന് ക്രെഡിറ്റ് സ്യൂസെ വിലയിരുത്തി.

വനിതാ മാനേജ്‌മെന്റ് വിന്യാസത്തില്‍ ഇന്ത്യ 7.8 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി കുറഞ്ഞു.

കമ്പനിയുടെ സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ വനിതകളുടെ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളില്‍ ഏറ്റവും പുറകില്‍ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യക്കു പിന്നില്‍ ജപ്പാനും ദക്ഷിണകൊറിയയുമാണ്.

കോര്‍പറേറ്റ് ബോര്‍ഡ് അംഗങ്ങളില്‍ ഏറ്റവും അധികം വനിതകളുള്ള രാജ്യം നോര്‍വെയാണ്. പിന്നാലെ ഫ്രാന്‍സ്, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളുമുണ്ട്. ഏഷ്യാ പസഫിക് റീജണില്‍ ഓസ്‌ട്രേലിയയാണു മുന്നില്‍.

Top