യുവതി അടുക്കളയില്‍ പ്രസവിച്ചു; സഹായവുമായി എത്തിയത് പോലീസ്

pregnant

പൊന്‍കുന്നം: വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് യുവതി അടുക്കളയില്‍ പ്രസവിച്ചു.

തുടര്‍ന്ന് യുവതിയെയും കുഞ്ഞിനെയും പൊന്‍കുന്നം പോലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഞായാറാഴ്ച രാവിലെ പത്തരയോടെ തച്ചപ്പുഴ എട്ടുസെന്റ് കോളനിയിലാണ് സംഭവം.

വീടിനുള്ളില്‍ നിന്ന് ഞരക്കവും മൂളലും കേട്ട് അയല്‍വാസികളെത്തി നോക്കിയപ്പോഴാണ് യുവതി അടുക്കളയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഭര്‍ത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അയല്‍വാസികളാണ് പൊന്‍കുന്നം പോലീസില്‍ വിവരമറിയിച്ചത്. പൊക്കിള്‍ക്കൊടി വിട്ടുപോകാഞ്ഞതിനാല്‍ നഴ്‌സിന്റെ പരിചരണം ആവശ്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടന്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ വിവരം അറിയിച്ചു.

ആവശ്യമായ പരിചരണം നല്‍കിയശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.

Top