ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം, യുവതി അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.

മാങ്കുളം വിരിപാറ മക്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനി (37) ആണ് അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച വിരിപാറയിലെ വീട്ടിലായിരുന്നു സംഭവം.

മൂക്കില്‍ നിന്നു രക്തംവാര്‍ന്ന നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയ ബിജുവിന്റെ അമ്മ അച്ചാമ്മയെ മിനി നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലാക്കുകയായിരുന്നു.

അച്ചാമ്മയുടെ പരിക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കഴുത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോലീസിനെ വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ചാമ്മയെ മിനി കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. അച്ചാമ്മ മരിച്ചെന്നു കരുതിയാണ് മിനി വീട്ടില്‍ തങ്ങിയത്. മരിച്ചില്ലെന്ന് അറിഞ്ഞതോടെ നാട്ടുകാരെ വിളിച്ച് അച്ചാമ്മ വീണ് പരിക്കേറ്റെന്ന് പ്രചരിപ്പിക്കുകയായിരുന്നു.

കൊലപാതക ശ്രമത്തിനാണ് പോലീസ് മിനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

Top