പരസ്യം വഴി ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങാന്‍ ശ്രമിച്ച യുവതിക്ക് 44,550 രൂപ നഷ്ടമായി

കണ്ണൂര്‍: സമൂഹമാധ്യമത്തിലെ പരസ്യം വഴി ഡ്രൈ ഫ്രൂട്ട്‌സ് വാങ്ങാന്‍ ശ്രമിച്ച യുവതിക്ക് 44,550 രൂപ നഷ്ടമായി. പരസ്യത്തില്‍ ലഭിച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ വെബ്‌സൈറ്റിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സാധനം വാങ്ങുന്നതിനായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കിയതോടെയാണ് പണം നഷ്ടമായത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിയില്‍ നിന്നാണ് പൈസ നഷ്ടമായത്.

ആമസോണില്‍നിന്ന് റീഫണ്ട് തുക ലഭിക്കാന്‍ വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച വളപട്ടണം സ്വദേശിക്ക് 50,000 രൂപ നഷ്ടമായി. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ലഭിച്ചത് വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറായിരുന്നു. ഇതറിയാതെ വിളിച്ചപ്പോള്‍ തട്ടിപ്പുകാര്‍ പരാതിക്കാരന്റെ ഫോണില്‍ എനിഡസ്‌ക് എന്ന സ്‌ക്രീന്‍ ഷെയര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിച്ചു. പണം നഷ്ടപ്പെടുകയും ചെയ്തു.

Top