ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

deadbody

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി (36)യാണ് മരിച്ചത്. ചികിത്സയിലുണ്ടായ പിഴവാണ് ജിനിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

അഞ്ച് ദിവസം മുമ്പാണ് ജിനി പ്രസവിച്ചത്. ശ്വാസതടസവും വയറുവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ ഗ്യാസ് ട്രബിളിനുള്ള മരുന്ന് മാത്രമാണ് നല്‍കിയതെന്നും ആക്ഷേപമുണ്ട്.

വേദന കുറയാത്തതിനെ തുടര്‍ന്ന് ഇ.സി.ജി എടുക്കാന്‍ പോയപ്പോള്‍ ജിനി ബോധരഹിതയായി താഴെ വീഴുകയായിരുന്നു. പിന്നാലെ മരണവും സംഭവിച്ചു. അതേസമയം, ജിനി രാവിലെ മരിച്ചെങ്കിലും വളരെ വൈകിയാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Top