ടി-20 ലോകകപ്പ് വിജയികള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ

ടി-20 ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക 12 കോടി രൂപ. ഫൈനലില്‍ പരാജയപ്പെടുന്ന റണ്ണേഴ്‌സ് അപ്പിന് 6 കോടി രൂപ ലഭിക്കും. സെമിഫൈനലില്‍ പരാജയപ്പെടുന്ന ടീമുകള്‍ക്ക് 3 കോടി രൂപ വീതമാണ് ലഭിക്കുക. ആകെ 42 കോടി രൂപയാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക. രാജ്യന്തര ക്രിക്കറ്റ് കൗണ്‍സില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി.

സൂപ്പര്‍ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് സമ്മാനത്തുക. ഈ ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാ മത്സരങ്ങളിലെ വിജയങ്ങള്‍ക്കും യോഗ്യതാ ഘട്ടത്തില്‍ പുറത്താവുന്ന നാല് ടീമുകള്‍ക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17നാണ് ആരംഭിക്കുക. ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. നവംബര്‍ 10, 11 തീയതികളില്‍ സെമിഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.

 

Top