മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ചു കൊന്നു

ആനക്കര: മലമല്‍ക്കാവില്‍ മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന കേസില്‍ ഭാര്യ അറസ്റ്റില്‍. ആനക്കര മല്‍മല്‍ക്കാവ് പുളിക്കല്‍ സിദ്ധീഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഫാത്തിമ(45)യാണ് പോലീസ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ സിദ്ധീഖ് മരിച്ചതായി വീട്ടുകാര്‍ നാട്ടുകാരെ അറിയിച്ചിരുന്നു. ഖബറടക്കത്തിന് ഒരുക്കം നടത്തുന്നതിനിടെയാണ് സിദ്ധീഖിന്റെ ശരീരത്തില്‍ മുറിപ്പാട് കണ്ടത്. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

പ്രഥമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ തുണിപോലുള്ള വസ്തു ഉപയോഗിച്ച് മുറുക്കിയതാണ് മരണ കാരണമെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഭാര്യ ഫാത്തിമ കുറ്റം സമ്മതിക്കുകയായിരുന്നു. മാനസിക രോഗമുള്ള ഭര്‍ത്താവിനെ ഞായറാഴ്ച രാത്രി പലവട്ടം വീടിന്റെ മുന്‍വശത്ത് കിടത്താന്‍ നോക്കി. എന്നാല്‍ ഇയാള്‍ ഉമ്മറത്ത് കയറിനിന്നെന്നും പിന്നീട് അവിടെനിന്ന് താഴേക്ക് തളളിയിട്ടശേഷം കൈക്കൊണ്ട് മുഖം പൊത്തി പുതപ്പുപയോഗിച്ച് കഴുത്തില്‍ ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ഫാത്തിമ മൊഴിനല്‍കി.പ്രതിയെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top