നോമ്പ് തുറക്കാൻ ഭാര്യ ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ല; പരാതിയുമായി ഭര്‍ത്താവ്‌

കുവൈറ്റ് സിറ്റി: നോമ്പ് തുറക്കാൻ ഭാര്യ ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് ഭർത്താവിന്റെ പരാതി. നീണ്ട മണിക്കൂറുകൾ നോമ്പെടുക്കുന്ന തനിക്ക് ഭാര്യ ഭക്ഷണമുണ്ടാക്കി തരുന്നില്ലെന്നായിരുന്നു കുവൈത്തി പൗരൻ പോലീസിൽ പരാതി നൽകിയത്. വീട്ടിൽ ഭാര്യയുണ്ടാക്കിയ ഭക്ഷണം കഴിക്കുകയെന്നത് തന്റെ അവകാശമാണെന്നും അക്കാര്യം ഭാര്യയെ പറഞ്ഞ് മനസിലാക്കാൻ സാധിക്കാത്തത് കൊണ്ട് കേസ് രജിസ്റ്റർ ചെയ്യണമെന്നും ഇയാൾ പറഞ്ഞു.

എന്നാൽ ഇത്തരം കാര്യങ്ങളിൽ പൊലീസ് കേസെടുക്കാറില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇയാളെ മടക്കി അയക്കുകയായിരുന്നു.

Top