മോദി ബൈഡന്‍ കൂടിക്കാഴ്ചയില്‍ കൂടുതല്‍ മാധ്യങ്ങളെ അനുവദിക്കില്ലെന്ന് ഇന്ത്യ അറിയിച്ചതായി വൈറ്റ്ഹൗസ്

ഡല്‍ഹി: പ്രസിഡണ്ട് ജോ ബൈഡനൊപ്പം ഇന്ത്യയിലേക്ക് തിരിച്ച മാധ്യമ പ്രവര്‍ത്തകാരെ കൂടുതല്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചതായി വൈറ്റ്ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡന്‍ കൂടിക്കാഴ്ച നടത്തുന്ന വേളയില്‍ ഇരുവരോടും ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം മാധ്യമങ്ങള്‍ക്കുണ്ടാകില്ലെന്ന് യുഎസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

‘വ്യത്യസ്ത വീക്ഷണവും പരസ്പര സഹകരണവും അടങ്ങിയ നിരവധി സുപ്രധാന കാര്യങ്ങള്‍ നമുക്ക് ഇന്ത്യയുമായി ചര്‍ച്ച ചെയ്യാനുണ്ട്. പ്രസിഡണ്ട് ആ അവസരം ഉപയോഗിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയാണ് ചര്‍ച്ച. ആ അര്‍ത്ഥത്തില്‍ അത് അസാധാരണമാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയും പരിപാടികളും നടക്കുന്ന, നിങ്ങളുടെ പതിവ് ഉഭയകക്ഷി സന്ദര്‍ശനം പോലെയല്ല ഇത്തവണത്തേത്. അദ്ദേഹത്തിന്റെ വീട്ടില്‍ അങ്ങനെ ചെയ്യുന്നതിലൂടെ, അദ്ദേഹമാണ് അതിന്റെ പ്രോട്ടോകള്‍ നിശ്ചയിച്ചിട്ടുള്ളത് എന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

കഴഞ്ഞ ജൂണില്‍ യുഎസ് സന്ദര്‍ശനത്തിനിടെ ഇരുപക്ഷവും തമ്മിലുള്ള ദീര്‍ഘമായ കൂടിയാലോചനകള്‍ക്ക് ശേഷം ബൈഡനൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മോദി സമ്മതിച്ചിരുന്നു. ഒരു ചോദ്യമാണ് അനുവദിക്കപ്പെട്ടിരുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദീഖി ചോദിച്ച ചോദ്യം ഏറെ മാധ്യമശ്രദ്ധ നേടുകയും ചെയ്തു. ഇന്ത്യയില്‍ ന്യൂനപക്ഷം അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

ചോദ്യത്തിന് മോദി നേരിട്ടുള്ള ഉത്തരം നല്‍കിയില്ല. പകരം, ജനാധിപത്യത്തില്‍ വിവേചനമില്ല എന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. സബ്രിനയുടെ ചോദ്യത്തിന് പിന്നില്‍ പാക് അജണ്ടയാണ് എന്ന ആരോപണവുമായി ഇന്ത്യയിലെ വലതുപക്ഷ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിക്കുകയും ചെയ്തിരുന്നു.

Top