ഇനി മുതല്‍ വാട്‌സ്ആപ്പ്‌ ബിസിനസ് ആപ്ലിക്കേഷന്‍ ഐഓഎസ് ഉപകരണങ്ങളിലും

നി മുതല്‍ വാട്‌സ്ആപ്പ്‌ ബിസിനസ് ആപ്ലിക്കേഷന്‍ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ആദ്യ ഘട്ടത്തില്‍ ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. ഇതോടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കുന്നതിനുള്ള വഴി കൂടുതല്‍ എളുപ്പമാകും.

2018 ജനുവരിയിലാണ് വാട്‌സ്ആപ്പ്‌ ഉപയോക്തക്കള്‍ക്കായി ബിസിനസ് ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ലക്ഷക്കണക്കിന് അക്കൗണ്ടുകളാണ് നിലവിലുള്ളത്.കൂടാതെ ആപ്പിന്റെ ഐഓഎസ് പതിപ്പ് ആപ്പ്സ്റ്റോറില്‍ നിന്നും ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി സംവദിക്കാം എന്നതിലുപരിയായി ഇവര്‍ ഒരുക്കിയിട്ടുള്ള സേവനങ്ങളും ഉല്‍പന്നങ്ങളും ഉപയോഗമാകും വിധം ജനങ്ങളിലേയ്ക്ക് എത്തിക്കാനും പുതിയ പതിപ്പ് കൊണ്ട് കഴിയും.ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ഇന്‍ഡൊനീഷ്യ, മെക്സിക്കോ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് വാട്‌സ്ആപ്പ്‌ ബിസിനസ് ഐഓഎസ് പതിപ്പ് ലഭിക്കുക

Top