പാലാരിവട്ടം പാലത്തിൽ നാളെ ഭാരപരിശോധന നടത്തും

കൊച്ചി: നിർമാണം അന്തിമഘട്ടത്തിലായ  പാലാരിവട്ടം പാലത്തിൽ നാളെ ഭാരപരിശോധന നടത്തും.24 മണിക്കൂറാണ് ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിൽ നിർത്തിയിട്ട് പരിശോധന നടത്തുക. നിർമാണ പ്രവർത്തികൾ 98 ശതമാനവും പൂർത്തിയായി. 40 ശതമാനം ടാറിങ്ങും പെയിന്റിംഗും മാത്രമാണ് ഇനി ബാക്കിയുള്ളത്.

പാലാരിവട്ടം മേൽപ്പാലം പുനർനിർമാണം പൂർത്തിയാക്കി അടുത്ത മാസം ആറിന് ഗതാഗതത്തിന് തുറന്നു നൽകിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.പാലം പുനർനിർമാണം ആരംഭിച്ചത് 2020 സെപ്റ്റംബർ 28 നാണ്. അഞ്ച് മാസം കൊണ്ട് ഡിഎംആർസിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ പണി പൂർത്തിയാക്കി.

മാർച്ച് 5 ന് ശേഷം എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം നടത്താമെന്നാണ് നിർമാണ മേൽനോട്ട ചുമതലയുള്ള ഡിഎംആർസി സർക്കാറിനെ അറിയിച്ചിരിക്കുന്നത്.

Top