വിവാഹ സംഘത്തിന്റെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് ട്രാവലര്‍ മറിഞ്ഞ് അപകടം. മൂലമറ്റം വാഗമണ്‍ റോഡില്‍ മണപ്പാട്ടിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞാണ് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ ആലടിയില്‍ നിന്നും തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കല്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.

Top