കാലാവസ്ഥ മോശമാകുന്നു; പെട്ടിമുടിയില്‍ തെരച്ചില്‍ നിര്‍ത്തിവെച്ചു

മൂന്നാര്‍: മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിവെച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നു രണ്ട് ദിവസത്തേക്കാണ് തെരച്ചില്‍ നിര്‍ത്തിയത്.

തിങ്കളാഴ്ച പ്രത്യേക സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍ന്നുള്ള തെരച്ചില്‍ ഏത് രീതിയില്‍ വേണമെന്ന രൂപരേഖ തയാറാക്കും. മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇനി അഞ്ച് പേരെ കൂടി കണ്ടെത്താനുണ്ട്.

Top