അഞ്ചാം ടെസ്റ്റിന് കാലാവസ്ഥ തിരിച്ചടി;മഞ്ഞുവീഴ്ച കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. എങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നേറാന്‍ ഏത് മത്സരത്തിലും വിജയം ആവശ്യമാണ്. എന്നാല്‍ മത്സരത്തില്‍ മഞ്ഞുവീഴ്ച കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ 100-ാം മത്സരമാണ് ധരംശാലയില്‍ ആരംഭിക്കുക. ഇന്ത്യയ്ക്കായി 100 ടെസ്റ്റ് കളിക്കുന്ന 14-ാമത്തെ താരമാവും അശ്വിന്‍. മലയാളിയും കര്‍ണാടക താരവുമായ ദേവ്ദത്ത് പടിക്കല്‍ ടെസ്റ്റ് അരങ്ങേറ്റം പ്രതീക്ഷിക്കുന്ന മത്സരവുമാണ് ധരംശാലയിലേത്.

മാര്‍ച്ച് ഏഴ് മുതല്‍ ധരംശാലയിലാണ് അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരം നടക്കുന്ന ദിവസങ്ങളില്‍ പ്രദേശത്ത് ഒരു ഡിഗ്രിയില്‍ താഴെയാവും താപനിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം ടെസ്റ്റിന് മുമ്പ് ഇപ്പോള്‍ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ പഞ്ചാബിലെ മൊഹാലിയിലാണ് പരിശീലനം നടത്തുന്നത്.

Top