ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള മാര്‍ഗം താരങ്ങളുടെ വരുമാനം ഉയര്‍ത്തുകയല്ല: രാഹുല്‍ ദ്രാവിഡ്

ധരംശാല: ടെസ്റ്റ് ക്രിക്കറ്റിനെ സംരക്ഷിക്കാനുള്ള മാര്‍ഗം താരങ്ങളുടെ വരുമാനം ഉയര്‍ത്തുകയല്ലെന്ന് രാഹുല്‍ ദ്രാവിഡ്. റെഡ് ബോള്‍ ക്രിക്കറ്റിന്റെ വെല്ലുവിളികള്‍ മനസിലാക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയുമാണ് വേണ്ടത്. പണം ടെസ്റ്റ് ക്രിക്കറ്റിനെ കീഴടക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.

ആഭ്യന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒഴിവാക്കി ഐപിഎല്‍ കളിക്കാന്‍ താരങ്ങള്‍ തീരുമാനിക്കുന്നതിനാലാണ് വരുമാനം ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ഒരു വര്‍ഷം കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രതിഫലം എന്നതാണ് ബിസിസിഐ ആശയം.ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വരുമാനം ഉയര്‍ത്തുന്നത് താരങ്ങള്‍ക്കുള്ള അംഗീകാരമാണ്. എന്നാല്‍ ഇത്തരം വരുമാനങ്ങളില്ലാത്ത ഒരുപാട് ആളുകള്‍ ടെസ്റ്റ് ക്രിക്കറ്റ് കാണുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റ് ബുദ്ധിമുട്ടേറിയ ഒരു ഫോര്‍മാറ്റാണ്. പണം നല്‍കി അതിലേക്ക് ആരെയും ആകര്‍ഷിക്കാന്‍ കഴിയില്ല. രവിചന്ദ്രന്‍ അശ്വിന്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം ഉണ്ടെങ്കില്‍ മാത്രമെ ഈ നേട്ടം സ്വന്തമാക്കാന്‍ കഴിയു. 100 ട്വന്റി 20 മത്സരങ്ങള്‍ കളിച്ചത് ഇത്ര വലിയ ആഘോഷമാകാറില്ലെന്നും ദ്രാവിഡ് പറഞ്ഞു.

Top