ശക്തമായ മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മീനച്ചിലാറ്റില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ച രാവിലെയോടെയാണ് ഇരാറ്റുപേട്ട, ഭരണങ്ങാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കലങ്ങിമറിഞ്ഞ വെള്ളം കയറിയത്.

കലങ്ങിമറിഞ്ഞ വെള്ളമായതിനാല്‍ എതെങ്കിലും പ്രദേശത്ത് ഉരുള്‍പൊട്ടിയതായിരിക്കും എന്ന ആശങ്കയിലാണ് ജനങ്ങള്‍. രണ്ടാഴ്ചമുമ്പും മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.

Top