ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്നു; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മഴ കനത്തതോടെ, ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് നിരവധി അണക്കെട്ടുകൾ തുറന്നു. ആളിയാർ ഡാമിന്റെ അഞ്ചു ഷട്ടറുകൾ രാത്രി തുറന്നു.

തിരുവനന്തപുരത്ത് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 300 സെന്റിമീറ്റർ ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 180 സെന്റിമീറ്റർ ഉയർത്തി.

കൊല്ലം തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകൾ രാവിലെ 11 ന് തുറക്കും. മൂന്നു ഷട്ടറുകൾ അഞ്ചു മുതൽ 20 സെന്റിമീറ്റർ വരെ ഉയർത്തും. തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ടു ഷട്ടറുകൾ വൈകീട്ട് തുറക്കും. ചാലക്കുടി പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു.

Top