മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് ഉയര്‍ന്ന് 134.90 അടിയായി

ഇടുക്കി: മഴ കനത്തതിനെ തുടര്‍ന്ന് മുല്ലപെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 134.90 അടിയായി ആയി ഉയര്‍ന്നു. തമിഴ്‌നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവില്‍ വര്‍ധനവ് വരുത്തിയതോടെയാണ് ജലനിരപ്പ് ഉയരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കുവാന്‍ സാധിച്ചത്.

തമിഴ്‌നാട്ടില്‍ മഴ കനത്തോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന വൈക അണക്കെട്ടും നിറഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയ അളവില്‍ വെള്ളം കൊണ്ടു പോകുന്നത് തുടരുവാന്‍ കഴിയില്ല. അങ്ങനെ ആയാല്‍ ജലനിരപ്പ് വീണ്ടും ഉയരാനാണ് സാധ്യത.

Top