കാത്തിരിപ്പുകൾക്ക് വിരാമം ; ഐഫോൺ 12 സെപ്റ്റംബറിൽ എത്തും

ഫോൺ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോൺ 12  സെപ്റ്റംബറിൽ എത്തുമെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി . സെപ്റ്റം​ബർ 15ന്​ ​പുതിയ മോഡലുകൾ പുറത്തിറക്കുമെന്നാണ്​ പ്രഖ്യാപനം. ഇതിനുള്ള ക്ഷണക്കത്ത്​ ആപ്പിൾ ഔദ്യോഗികമായി നൽകി തുടങ്ങി.

കോവിഡ് പശ്ചാത്തലത്തിൽ ഐഫോൺ മോഡലുകളുടെ പുറത്തിറക്കൽ തീയതി ആപ്പിൾ മാറ്റുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒക്ടോബറിലായിരിക്കും ഇത്തവണ പുതിയ മോഡലുകൾ ആപ്പിൾ പുറത്തിറക്കുക എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ 2012 മുതൽ തുടരുന്ന പതിവിൽ ഇക്കുറിയും മാറ്റം വരുത്തിയില്ല.

നാല്​ ഫോണുകളാവും ഈ വർഷം ആപ്പിൾ പുറത്തിറക്കുകയെന്നാണ്​ സൂചന. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ആയിട്ടായിരിക്കും പുതിയ മോഡലുകൾ ആപ്പിൾ പുറത്തിറക്കുക. 5ജിയെ പിന്തുണക്കുന്നതായിരിക്കും ആപ്പിളിന്റെ പുതിയ ഫോണുകൾ.

Top