വണ്‍പ്ലസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസ് വി ഫോള്‍ഡ് ചിത്രങ്ങള്‍ പുറത്ത്

വര്‍ഷം ആദ്യമാണ് വണ്‍പ്ലസ് തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണായ വണ്‍പ്ലസ് വി ഫോള്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല, ഈ വര്‍ഷം മൂന്നാം പാദത്തോടെ ഫോണ്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കൃത്യമായ തീയ്യതി വ്യക്തമല്ല.

എന്നാല്‍ ഇതിന് മുന്നോടിയായി സ്മാര്‍ട് പ്രിക്സും ടിപ്പ്സ്റ്ററായ ഹെമ്മെര്‍സ്റ്റോഫറും ഫോണിന്റെ ചില ചിത്രങ്ങള്‍ പങ്കുവെക്കുകയുണ്ടായി. വണ്‍ പ്ലസ് വി ഫോള്‍ഡിന്റെ പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്. ഇപ്പോഴും നിര്‍മാണ ഘട്ടത്തിലിരിക്കുന്ന വണ്‍ പ്ലസ് വി ഫോള്‍ഡിന്റെ യഥാര്‍ത്ഥ രൂപം ഇങ്ങനെ തന്നെയാകുമോ എന്ന് ഉറപ്പിക്കാനാവില്ല.

Top