നെയ്മറെ തള്ളിമാറ്റി എംബാപ്പെ; വൈറലായി ദൃശ്യങ്ങള്‍

മൂഹ മാധ്യമങ്ങളില്‍ വൈറലായി എംബാപ്പെയുടെയും നെയ്മറിന്റെയും വീഡിയോ. ഫ്രഞ്ച് സൂപ്പര്‍കപ്പില്‍ പി.എസ്.ജി കിരീടം നേടിയതിന് പിന്നാലെ ചാമ്പ്യന്മാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം. എംബപ്പെ നെയ്മറെ തള്ളിമാറ്റി.

വിലക്ക് കാരണം മത്സരത്തില്‍ നെയ്മറിന് കളിക്കാനായിരുന്നില്ല. എന്നാല്‍ കളി കാണാന്‍ താരം സ്റ്റേഡിയത്തിലുണ്ടായിരുന്നു. പി.എസ്.ജിയില്‍ നിന്ന് പുറത്തുപോകാന്‍ നെയ്മര്‍ അതിയായി ആഗ്രിഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ സംഭവം. മാര്‍ക്കോ വെരാറ്റി നെയ്മറെ ആഘോഷ വേളയിലേക്ക് പിടിച്ചിടുന്നതും വീഡിയോയിലുണ്ട്. റെനെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പി.എസ്.ജി ഫ്രഞ്ച് സൂപ്പര്‍ കപ്പ് ജേതാക്കളായത്.

Top