വില്ലന്‍ ഇനി നായകന്‍; 30 കോടി ബഡ്ജറ്റില്‍ ഉണ്ണി മുകുന്തനെ നായകനാക്കി മാര്‍ക്കോ വരുന്നു

നിവിന്‍ പോളി നായകനായെത്തിയ മിഖായേല്‍ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്തന്‍ അവതരിപ്പിച്ച മാര്‍കോയെ നായകനാക്കി ചിത്രം ഒരുക്കുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ എന്ന വില്ലന്‍ വേഷം. ഉണ്ണി മുകുന്ദനിലെ താരത്തിന്റെ സ്വാഗും സ്‌റ്റൈലുമൊക്കെ നന്നായി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദാഫ് എന്നിവര്‍ ചേര്‍ന്നാണ്. 30 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.

ഒരു ചിത്രത്തിലെ വില്ലനെ നായകനാക്കി എത്തുന്ന ചിത്രം എന്നത് പുതുമയാര്‍ന്നതാണ്. മലയാളത്തിലെ ആക്ഷന്‍ സിനിമാ ജോണറിന്റെ അതിരുകള്‍ ലംഘിക്കുമെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറെ വയലന്‍ഡ് ആയ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു. മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. അതേസമയം രാമചന്ദ്ര ബോസ് ആന്‍ഡ് കോ ആണ് ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ അവസാനമെത്തിയ ചിത്രം.

Top