നേര്‍ക്കുനേര്‍ വില്ലനും നായകനും ; തരംഗമായി വില്ലന്‍ സിനിമയുടേ പുതിയ പോസ്റ്റര്‍

മോഹന്‍ലാല്‍ ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ തരംഗമാകുന്നു .മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

വില്ലനും നായകനും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്.തമിഴ് സൂപ്പര്‍ താരം വിശാലാണ് വില്ലനിലെ വില്ലനായി എത്തുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലനില്‍ രണ്ട് ഗെറ്റപ്പുകളിലാണ് വില്ലനും നായകനും എത്തുന്നത്.

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടിയിലിലും ക്ലീന്‍ ഷേവിലുമായിട്ടാണ് മോഹന്‍ലാലിന്റെ രണ്ട് ലുക്കുകള്‍. വിശാലിന്റെ രണ്ട് ലുക്കുകളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ നായികയായി ചിത്രത്തിലെത്തുന്നത് മഞ്ജുവാര്യരാണ്.ശക്തമായ ഒരു കഥാപാത്രമായി സിദ്ധിഖും ചിത്രത്തില്‍ വേഷമിടുന്നു. വിശാലിനെ കൂടാതെ ഹന്‍സികയും,ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Top