പുലിമട എന്ന ചിത്രത്തിലെ ‘നീല വാനിലേ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി

ജോജു ജോര്‍ജ് നായകനായി പുലിമട എന്ന ചിത്രത്തിലെ നീല വാനിലേ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. ഡോ. താര ജയശങ്കറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘പുലിമട’ എ കെ സാജനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഐശ്വര്യ രാജേഷാണ ചിത്രത്തിലെ നായിക. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.

ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ്് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ വയനാടായിരുന്നു. പുലിമട ഒരു ഷെഡ്യൂളില്‍ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍.

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവരും ചിത്രത്ത്ില്‍ അണിനിരക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ജോജുവിന്റെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ട് ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ് അനൂപ് ചാക്കോ, പിആര്‍ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്, മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം ആന്‍ മെഗാ മീഡിയ.

Top