കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതി; വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റി

Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് ജനുവരി 9ലേക്ക് മാറ്റി.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.

അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ദിവസം തന്നെ അത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് കോടതിയെ സമീപിച്ചത്.

എന്നാല്‍, അന്വേഷണ സംഘത്തിന്റെ പക്കല്‍ നിന്നും കുറ്റപ്പത്രം ചോര്‍ന്നിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

അതേസമയം ദിലീപിന്റെ കൈവശമുണ്ടായിരുന്നു ഫോണ്‍ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

കുറ്റപ്പത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ ദൃശ്യങ്ങള്‍ അടക്കമുള്ളവ പെന്‍ഡ്രൈവിലാക്കി ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top