ബാബറി മസ്ജിദ് കേസില്‍ വിധി പ്രസ്താവം തുടങ്ങി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി പ്രസ്താവം തുടങ്ങി. ജഡ്ജി 2000 പേജുളള വിധി വായിക്കുന്നു
ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് വിധി പ്രസ്താവിക്കുന്നത്. വിധിക്ക് മുന്നോടിയായി അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എല്‍കെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി അടക്കം 32 പേരാണ് പ്രതികള്‍.

എല്‍ കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാല്‍ ദാസ് തുടങ്ങി ആറു പ്രതികള്‍ക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട് . ഇവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഹാജരായത്. മസ്ജിദ് തകര്‍ത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി.

Top