ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയും

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുമെന്ന് പഠന റിപ്പോര്‍ട്ട്. ഈഡില്‍ വെയ്‌സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുവെ തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് മാസത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയാറുണ്ട്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ മേയ് മാസത്തില്‍ എട്ട് തവണയാണ് രൂപയുടെ മൂല്യം കുറഞ്ഞത്.

ഒരു ഡോളറിന് 69.50 ആണ് നിലവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം. ഈ വര്‍ഷം അവസാനത്തോടെ ഒരു ഡോളറിന് 72 എന്ന നിലയിലേക്ക് മൂല്യത്തകര്‍ച്ച ഉണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരാശരി 2.2 ശതമാനമാണ് ഇടിവിന്റെ നിരക്ക്.

Top