രാജസ്ഥാനില്‍ ഇന്ന് മുതല്‍ വാക്‌സിന്‍ വീട്ടിലെത്തും

രാജസ്ഥാന്‍: രാജസ്ഥാനില്‍ കോവിഡ് വാക്സിന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം. രാജസ്ഥാനിലെ ബിക്കനീറിലാണ് വാക്സിനേഷന്‍ വീടുകളില്‍ നല്‍കുന്നത്. ഹെല്‍പ് ലൈന്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥലത്ത് കുറഞ്ഞത് പത്ത് പേരെങ്കിലും ഉണ്ടെങ്കിലാണ് വാക്സിന്‍ വീട്ടിലെത്തുന്ന സേവനം ലഭ്യമാകുക. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് രാജസ്ഥാന്‍.

45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ സേവനം. ഏഴ് ലക്ഷം ജനസംഖ്യയുള്ള ബിക്കനീര്‍ നഗരത്തില്‍ ഇതുവരെ 3.69 ലക്ഷം പേരാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്.

Top