കേരളം വില കൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ ഇന്നെത്തും

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് മുതല്‍ എത്തും. മൂന്നര ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നെത്തുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഗുരുതര രോഗികള്‍ക്കും സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും മുന്‍ഗണനയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്‌സീന്‍ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും. വിതരണം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഉടന്‍ നല്‍കും. എറണാകുളത്തെത്തുന്ന വാക്‌സിന്‍ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും.

 

Top