യു.എസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 4.2 ശതമാനം

വാഷിംങ്ടണ്‍: യു.എസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച രണ്ടാം പാദത്തില്‍ 4.2 ശതമാനമായി ഉയര്‍ന്നതായി യു.എസ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ആദ്യപാദത്തില്‍ ഇത് 4.1 ശതമാനമായിരുന്നു. ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ ,കയറ്റുമതി, നിക്ഷേപം എന്നിവ വര്‍ധിച്ചതാണ് ഈ നേട്ടത്തിന് കാരണമായത്.

സമ്പദ് വ്യവസ്ഥയുടെ നാലില്‍ മൂന്നും സംഭാവന ചെയ്യുന്ന ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ ഇത്തവണ 3.8 ശതമാനമായി. ഇത് പ്രവചിക്കപ്പെട്ട 4 ശതമാനത്തില്‍ താഴെയാണെങ്കിലും കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കൂടുതലാണ്. നോണ്‍ റെസിഡന്‍ഷ്യല്‍ നിക്ഷേപം 7.3 ശതമാനത്തെ അപേക്ഷിച്ച് 8.5 ശതമാനവും കയറ്റുമതി 1.06 ല്‍ നിന്നും 1.77 ആയും വളര്‍ന്നിട്ടുണ്ട്.

Top