യു എസ് ഓപ്പണിന് ഇന്ന് തുടക്കം

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം കുറിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 8.30 മുതല്‍ നടക്കുന്ന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 1, സെലക്ട് എച്ച്.ഡി. 1, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് 2, സ്റ്റാര്‍ സ്പോര്‍ട്സ് സെലക്ട് എച്ച്.ഡി. 2 എന്നീ ചാനലുകളില്‍ തത്സമയം കാണാം.

കാണികളെ കൂടാതെ നടക്കുന്ന ആദ്യ ഗ്രാന്‍സ്ലാം മത്സരമെന്ന ഖ്യാതിയുമായാണു യു.എസ്. ഓപ്പണില്‍ താരങ്ങള്‍ റാക്കറ്റെടുക്കുന്നത്. താരങ്ങളെ കൂടാതെ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വയ്യെന്ന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ സോഫിയ കെനിന്‍ പറഞ്ഞു.

Top