ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് ഭീഷണി ഉയര്‍ത്തി അമേരിക്കയുടെ നാവികസേന യുദ്ധക്കപ്പല്‍

വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലില്‍ ചൈനക്ക് ഭീഷണി ഉയര്‍ത്തി അമേരിക്കയുടെ നാവികസേന യുദ്ധക്കപ്പലിന്റെ സഞ്ചാരം.

യുഎസ്എസ് ഡ്യൂവേ എന്ന കപ്പലാണ് ചൈന നിര്‍മിച്ച കൃത്രിമ ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ ഉള്ളിലേക്ക് സഞ്ചരിച്ചത്‌.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നശേഷം ഇതാദ്യമായാണ് ദക്ഷിണ ചൈന കടലിന്മേലുള്ള ചൈനയുടെ അവകാശവാദത്തെ ചോദ്യം ചെയ്ത് അമേരിക്ക പ്രവര്‍ത്തിക്കുന്നത്.

ഐക്യരാഷ്ട്ര സഭ ഉടമ്പടി പ്രകാരം കടല്‍ത്തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങള്‍ അതായത്‌ രാജ്യത്തന്റെ അധീനതയില്‍ വരുന്ന മേഖലയിലാണ്. എന്നാല്‍ ദക്ഷിണ ചൈന കടലിലെ ദ്വീപുകള്‍ക്ക് മേല്‍ ഒന്നിലധികം രാജ്യങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Top