കപ്പലുകള്‍ കൂട്ടിയിടിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിന് യുഎസ് നാവികസേന ഉത്തരവിട്ടു

സിംഗപ്പുര്‍ : യുദ്ധക്കപ്പലും എണ്ണക്കപ്പലും കൂട്ടിയിടിച്ചതിനെക്കുറിച്ചു വിശദമായ അന്വേഷണത്തിന് യുഎസ് നാവികസേന ഉത്തരവിട്ടു.

തിങ്കളാഴ്ചയാണു യുഎസ്എസ് ജോണ്‍ എസ് മക്കെയ്ന്‍ എന്ന യുദ്ധക്കപ്പല്‍ അല്‍നിക് എംസി എന്ന എണ്ണക്കപ്പലുമായി കൂട്ടിയിടിച്ചത്.

അപകടത്തില്‍ തകര്‍ന്ന യുദ്ധക്കപ്പലില്‍ വെള്ളം കയറുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതില്‍ കാണാതായ 10 നാവികരുടെ മൃതദേഹം കണ്ടെത്തി.

വെള്ളം കയറി കപ്പലിനുള്ളില്‍ ഉറങ്ങുകയായിരുന്ന നാവികര്‍ ഒഴുകിപ്പോവുകയായിരുന്നു. മുങ്ങല്‍വിദഗ്ധരും വിമാനങ്ങളും ഉള്‍പ്പെടെ വന്‍ സംഘമാണു തിരച്ചില്‍ നടത്തുന്നത്.

Top