അമേരിക്ക – ഇറാന്‍ പ്രശ്‌നം രൂക്ഷം: അമേരിക്കയുമായി ചര്‍ച്ചയോ യുദ്ധമോ ഇല്ലെന്ന് അലി ഖംനാഇ

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കെ നിലപാടു വ്യക്തമാക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനാഇ രംഗത്ത്. അമേരിക്കയുമായി ചര്‍ച്ചയോ യുദ്ധമോ ഇല്ലെന്നാണ് ഖംനാഇയുടെ പ്രതികരിച്ചത്.

ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയ ശേഷം കടുത്ത ഉപരോധം ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. അതിനിടെ ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റെ ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ആയത്തുള്ള അലി ഖംനാഇ പ്രഖ്യാപിച്ചത്. ഇറാന്‍ എപ്പോഴെങ്കിലും അമേരിക്കയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്ന പക്ഷം അത് സംഭവിക്കാന്‍ സാധ്യതയില്ല. അത് നിലവിലെ യു.എസ് ഭരണകൂടവുമായിട്ടായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലെ ആണവ കരാറിലൂടെ വ്യക്തമായതു പോലെ ശക്തരായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇറാന്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുള്ളൂ. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും അട്ടഹാസങ്ങളും തങ്ങളുടെ അടുത്ത് ചെലവാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top