ആഴ്‌സണലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ തയ്യാറായി അമേരിക്കന്‍ ശതകോടീശ്വരന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആഴ്‌സണലിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ തയ്യാറായി അമേരിക്കന്‍ ശതകോടീശ്വരന്‍ സ്റ്റാന്‍ ക്രോയെങ്കെ. ആഴ്‌സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ തയ്യാറാണെന്നാണ് ക്രോയെങ്കെ അറിയിച്ചത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലും ആഴ്‌സണലിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാന്‍ ക്രോയെങ്കെയുടെ ഉടമസ്ഥതതയിലുള്ള ക്രോയെങ്ക സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ശ്രമം നടത്തിയിരുന്നു.

നിലവില്‍ ആഴ്‌സണലിന്റെ 67 ശതമാനം ഓഹരികളും ക്രോയെങ്കയുടെ കൈവശമാണ്. ക്ലബ്ബിന്റെ ശേഷിക്കുന്ന 33 ശതമാനം ഓഹരികളും കൂടി സ്വന്തമാക്കാനാണ് ക്രോയെങ്കെ ശ്രമിക്കുന്നത്. റഷ്യന്‍ ശതകോടീശ്വരന്‍ അലിഷര്‍ ഉസ്മാനോവിന്റെ കൈവശമാണ് ഇതില്‍ 30.4 ശതമാനം ഓഹരികളും. 600 മില്യണ്‍ പൗണ്ടാണ് ക്രോയെങ്കെ ആഴ്‌സണലിന് വിലയിട്ടിരിക്കുന്നത്.

during the Premier League match between XXX and XXX at Emirates Stadium on September 24, 2016 in London, England.

നിലവില്‍ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെ എല്‍എ റാംസ്, എന്‍ബിഎ ടീമായ ഡെന്‍വര്‍ നഗ്ഗെറ്റ്‌സ്, എന്‍എച്ച്എല്‍ ടീമായ കൊളറാഡോ ആവലാഞ്ച്, എംഎസ്എല്‍ ടീമായ കൊളറാഡോ റാപ്പിഡ്‌സ് എന്നിവയുടെ ഉടമസ്ഥാവകാശം ക്രോയെങ്കയ്ക്കാണ്.

ഉസ്മാനോവിന്റെ ഉടമസ്ഥതയിലുള്ള റെഡ് ആന്‍ഡ് വൈറ്റിന്റെ കൈവശമുള്ള ആഴ്‌സണലിന്റെ 18,695 ഓഹരികള്‍ സ്വന്തമാക്കാന്‍ 525 മില്യണ്‍ പൗണ്ട് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഉസ്മാനോവ് താല്‍പര്യം പ്രകടിപ്പിച്ചില്ല.

Top