അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

ർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലെത്തുമെന്ന് പ്രഖ്യാപിച്ച് ടൊയോട്ട. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ റീ ബാഡ്‌ജ് പതിപ്പാണ് അർബൻ ക്രൂയിസർ. ഒരു മിനി ഫോർച്യൂണർ ലുക്കിലാണ് അർബൻ ക്രൂയിസർ എത്തുന്നത്.

 

മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് മോഡലുകളിലാകും പുതിയ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക. മാരുതി സുസുക്കി വിറ്റാര ബ്രെസയിൽ കാണുന്ന അതേ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് റീ ബാഡ്‌ജ് പതിപ്പായ അർബൻ ക്രൂയിസറിലും ടൊയോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗ്യാസോലിൻ യൂണിറ്റ് 6,000 rpm-ൽ 104 bhp കരുത്തും 4,400 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്

ഓട്ടോമാറ്റിക് മോഡലുകൾക്ക് ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) ഉള്ള ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തുക. ഫ്രണ്ട് എൽഇഡി ഫോഗ് ലാമ്പുകൾ, സെന്റർ ക്യാപ് ഉള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഓട്ടോ മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, ഡേ / നൈറ്റ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ ടോപ്പ് എൻഡ് പതിപ്പിൽ ടൊയോട്ട വാഗ്ദാനം ചെയ്യും.

യുഎസ്ബി, ഓക്സ്-ഇൻ കണക്റ്റിവിറ്റിയും റിമോട്ട് കൺട്രോൾ, എഞ്ചിൻ പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ ഉള്ള സ്മാർട്ട് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോൾ എന്നിവയും അർബൻ ക്രൂയിസിന്റെ ഭാഗമാകും. വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. അർബൻ ക്രൂയിസിന്റെ ഏകദേശ വില 7.9 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും.

Top