ഐഎസ് കേന്ദ്രമായ ദയര്‍-അല്‍-സോറില്‍ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം

ദമാസ്‌കസ്: സിറിയയില്‍ ഐഎസ് ഭീകരരുടെ ശക്തികേന്ദ്രമായ ദയര്‍-അല്‍-സോര്‍ പ്രവിശ്യയില്‍ സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം.

ദയര്‍ അല്‍ സോറിലെ മയദീന്‍ പട്ടണത്തിന്റെ ചില ഭാഗങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു. നഗരത്തിലെ ചരിത്രപ്രസിദ്ധമായ റഹ്ബെ കോട്ട, ഷിബ്ലി കൃഷിഭൂമി, മാര്‍ക്കറ്റുകള്‍ എല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.

ഇറാക്ക് അതിര്‍ത്തിക്ക് സമീപമുള്ള ഐഎസ് ശക്തികേന്ദ്രമായ അഷാരയിലെ ഭീകര താവളങ്ങള്‍ സിറിയന്‍, റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. നിരവധി ഭീകരരെ സൈന്യം വധിച്ചു.

Top