The unity of the Fortress: aerial demonstration of UAE military

അബുദാബി :’എക്യം രക്ഷാകവചം’ എന്ന മുദ്രാവാക്യവുമായി യുഎഇ സൈന്യത്തിന്റെ കരുത്തും സ്ഥിരതയും വിളംബരം ചെയ്തുകൊണ്ട് കോര്‍ണിഷില്‍ സൈനിക വ്യോമ പ്രകടനം നടന്നു.

പാരഷൂട്ടില്‍ നാലു സൈനികര്‍ ചാടിക്കൊണ്ടായിരുന്നു സൈനിക പ്രകടനങ്ങളുടെ തുടക്കം.പ്രതിരോധ സേനയുടെ ഹെലികോപ്റ്ററുകള്‍, ഫൈറ്റര്‍ ജെറ്റുകള്‍, കവചിത വാഹനങ്ങള്‍, അന്തര്‍വാഹിനികള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവയും ഒട്ടേറെ സൈനികരും പ്രകടനങ്ങളില്‍ പങ്കെടുത്തു. യുഎഇ വ്യോമസേനയുടെ എഫ്16 പോര്‍വിമാനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു.

കരപ്രവര്‍ത്തകരെയും കടല്‍ക്കൊള്ളക്കാരെയും തുരത്തുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന്റെ മോക്ക് ഡ്രില്ലുകള്‍ കാണികളെ വിസ്മയിപ്പിച്ചു.
അബുദാബി കിരീടാവകാശിയും യുഎഇ പ്രതിരോധസേന ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും എത്തിയിരുന്നു.

യുഎഇ ഫര്‍സാന്‍ വ്യോമാഭ്യാസ പ്രകടനത്തില്‍ യുഎഇ ദേശീയ പതാകയുടെ വര്‍ണം ആകാശ നീലിമയില്‍ ബഹു വര്‍ണശോഭ പകര്‍ന്നു.
സ്ത്രീകളും കുട്ടികളും ആയിരക്കണക്കിനു സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സമേതമാണ് കോര്‍ണിഷിലും ബ്രേക്ക് വാട്ടറിലും പ്രകടനം കാണാനെത്തിയത്.

Top