‘ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍ നിന്നും പിന്‍മാറും’, ആവര്‍ത്തിച്ച് അമേരിക്ക

trump

വാഷിംഗ്ടണ്‍: ഇറാനുമായി ഒപ്പുവച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്‍മാറുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക.

ഇറാന്‍ ഉടമ്പടിയില്‍ നിന്നും തുടര്‍ച്ചയായി വ്യതി ചലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. തീവ്രവാദത്തിന്റെ മുഖ്യപ്രായോജകരാണ് ഇറാന്‍. 2005-ലെ ആണവ ഉടമ്പടിയില്‍ നിന്നും അമേരിക്ക പിന്‍മാറും. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ മതഭ്രാന്തുപിടിച്ച രാജ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

സമാധാന ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാന്‍ ഇറാന് അനുമതി നല്‍കുകയും ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന ഉടമ്പടിയാണ് 2005-ലെ കരാര്‍.

Top