യുക്രൈന് പോര്‍ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ നീക്കത്തെ എതിര്‍ത്ത് അമേരിക്ക

വാഷിങ്ടണ്‍: യുക്രൈന് പോര്‍ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. ഇത് നാറ്റോ നയങ്ങള്‍ക്ക് എതിരാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന് മിഗ് 29 ജെറ്റുകള്‍ അടക്കം നല്‍കാനാണ് പോളണ്ട് തീരുമാനിച്ചിരുന്നത്. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ തീരുമാനം വാഷിങ്ടണുമായി കൂടിയാലോചിച്ച് ഉള്ളതല്ലെന്ന് യു എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി നുലന്‍ഡ് പറഞ്ഞു.

അതിനിടെ യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ 1335 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇതില്‍ 38 കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ 474 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ മരണസംഖ്യ ഇതിലും ഏറെയായിരിക്കുമെന്ന് യു എന്‍ സംഘടന വിലയിരുത്തുന്നു.

 

Top